കൊച്ചി: സംസ്ഥാനത്തെ ജനജീവിതത്തെ തന്നെ കൊവിഡ് 19 മോശമായി ബാധിച്ച പശ്ചാത്തലത്തിൽ ജപ്തി നടപടികളെല്ലാം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ഏപ്രിൽ ആറ് വരെ എല്ലാ ജപ്തി നടപടികളും നിർത്തിവെക്കണമെന്നാണ് ഉത്തരവ്. ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഉത്തരവ് ബാധകമാണ്.
ഈ കലായളവിൽ റവന്യുറിക്കവറി നടപടികളും പാടില്ലെന്നും കോടതിപറഞ്ഞു. കോടതി ഉത്തരവ് സർക്കാർ തന്നെ ബാങ്കുകളെ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Discussion about this post