തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കുമെന്ന് സൂചന. റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 31 ന് മുമ്പ് ബജറ്റ് പാസ്സാക്കിയേക്കും. അതേസമയം പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ബജറ്റ് ജനുവരിയില്‍ത്തന്നെ അവതരിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശം.
നിര്‍ദേശമനുസരിച്ച് ബജറ്റവതരണം നേരത്തേയാക്കാനും ധനവകുപ്പ് ശ്രമിക്കുന്നുണ്ട്. ബജറ്റ് അവതരിപ്പിക്കാനായി ജനുവരി അവസാനയാഴ്ച നിയമസഭ വീണ്ടും ചേരും. നവ കേരള സൃഷ്ടിയില്‍ ഊന്നല്‍ നല്കിക്കൊണ്ടായിരിക്കും ഈ വര്‍ഷത്തെ ബഡ്ജറ്റ്.
പുനര്നര്മ്മാണ പദ്ധതികള്‍ക്ക് പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ വാര്‍ഷിക പദ്ധതി അടങ്കലിന്റെ പ്രധാന ഭാഗം ഇതിനായി നീക്കിവെക്കാനാണ് തീരുമാനം.
Discussion about this post