തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകൾക്കും കള്ളുഷാപ്പുകൾ ഉൾപ്പടെയുള്ളവയ്ക്കും കർശന നിർദേശങ്ങളുമായി സർക്കാർ. ബിയർവൈൻപാർലറുകൾ, ക്ലബ്ബുകൾ എന്നിവയ്ക്കും നിർദേശം ബാധകമാണ്. എക്‌സൈസ് കമ്മീഷണറാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രവേശനകവാടത്തിനു സമീപം കിയോസ്‌കുകള് സ്ഥാപിക്കണം എന്നതുൾപ്പടെയുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ വരുന്നവർക്കും ജീവനക്കാർക്കുമുള്ള നിര്‌ദേശങ്ങളാണ് സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
*ജീവനക്കാർ മാസ്‌കുകളും ഗ്ലൗസുകളും ധരിക്കണം.
*ഗ്ലാസ്, ടേബിള്, പ്ലേറ്റ്, പെഗ് മെഷറുകള് തുടങ്ങിയവ അണുവിമുക്തമാക്കാനുള്ള നടപടികൾ വേണം, ഓരോ മണിക്കൂർ ഇടവേളയിലും ഇത് ഉറപ്പാക്കണം.
*പ്രധാനകവാടത്തിനു മുന്നിൽ സാനിറ്റൈസർ, സോപ്പ്, വെള്ളം തുടങ്ങിയവ സ്ഥാപിക്കണം.
*നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം അതത് മദ്യശാലകൾക്കാണ്. മേൽനോട്ടം ഉറപ്പാക്കേണ്ടതിന്റെ ഉത്തരാദിത്തം ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർമാർക്കാണ്.