തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ട്രെയിനുകളിലൊക്കെ യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ജനശതാബ്ദി അടക്കം 10 സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. നാളെ മുതലുള്ള സര്‍വീസുകളാണ് റെയില്‍വേ റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
റദ്ദാക്കിയ ട്രെയിനുകള്‍ ഇവയൊക്കെയാണ്,
1.തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082) മാര്‍ച്ച് 20 മുതല്‍ 30 വരെ
2.കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി (12081) മാര്‍ച്ച് 21 മുതല്‍ 31 വരെ
3.മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി (22609) മാര്‍ച്ച് 20 മുതല്‍ 31 വരെ
4.കോയമ്പത്തൂര്‍- മംഗലാപുരം ഇന്റര്‍സിറ്റി (22610) മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഒന്നു വരെ 5.മംഗലാപുരം-തിരുവനന്തപുരം മലബാര്‍ (16630 -മാര്‍ച്ച് 20 മുതല്‍ 31 വരെ
6.തിരുവനന്തപുരം-മംഗലാപുരം മലബാര്‍ (16629) -മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഒന്നു വരെ 7.ലോക്മാന്യതിലക്-എറണാകുളം തുരന്തോ എക്സ്പ്രസ്(12223)മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഒന്നു വരെ
8.എറണാകുളം-ലോക്മാന്യതിലക് തുരന്തോ എക്സ്പ്രസ് (12224)മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ ഒന്നു വരെ
9.തിരുവനന്തപുരം-ചെന്നൈ വീക്കിലി (12698) മാര്‍ച്ച് 21, 28 തീയ്യതികളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്.
10.ചെന്നൈ-തിരുവനന്തപുരം (12697) മാര്‍ച്ച് 22, 29 തീയ്യതികളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്.
Discussion about this post