തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി – വെള്ളം എന്നിവയുടെ ബില്ലുകള്‍ അടക്കുന്നതിന് 30 ദിവസത്തെ സാവകാശം അനുവദിച്ച് സര്‍ക്കാര്‍. പിഴ കൂടാതെ അടക്കുന്നതിനാണ് 30 ദിവസത്തെ സാവകാശം അനുവദിച്ചത്. കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് പരിഗണിച്ചാണ് തീരുമാനം.
കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ സിബിഎസ്ഇയും ഐസിഎസ്ഇ പത്ത്,പ്ലസ്സ് ടു പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. കൂടാതെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ നടക്കുന്ന പരീക്ഷകള്‍ അടക്കം എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനാണ് യുജിസി സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം 31 വരെ മൂല്യനിര്‍ണയ ക്യാമ്പുകളൊന്നും നടത്തരുതെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post