കൊച്ചി: കൊവിഡ് 19 സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന സമയത്തും വ്യാജന് സജീവമാണ്. കൊവിഡ് ചികിത്സയ്ക്ക് വേണ്ട ചികിത്സ തുടങ്ങി തടയാനുള്ള നിരവധി വ്യാജ ഉപദേശങ്ങള്‍ നിറയാറുണ്ട്. ഇപ്പോള്‍ വ്യാജ ചികിത്സ നടത്തിയ യുവതി കൊച്ചിയില്‍ അറസ്റ്റിലായിരിക്കുകയാണ്.
ചേരാനല്ലൂര്‍ സംസം മന്‍സിലില്‍ ഹാജിറയാണ് പിടിയിലായത്. രോഗിയാണെന്ന വ്യാജേന എത്തിയ ആള്‍ക്ക് കുപ്പിവെള്ളം മന്ത്രിച്ച് ഓതി നല്‍കുകയായിരുന്നു. ഇവര്‍ സ്ഥിരമായി വ്യാജ ചികിത്സ നടത്തി വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കൊവിഡ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന് ഇന്നലെ മോഹനന് വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു. മോഹനന് വൈദ്യര്‍ക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നല്‍കാനോ ലൈസന്‍സില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനന് വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് യുവതിയുടെയും അറസ്റ്റ്.
Discussion about this post