കോട്ടയം: ചങ്ങനാശ്ശേരി സ്വദേശി ഇറ്റലിയില്‍ മരണപ്പെട്ടു .കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി കടമാഞ്ചിറ മാറാട്ടുകളത്തില്‍ പരേതനായ കുറുവച്ചന്റെ മകന് ജോജി (57) ആണ് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കൊവിഡ്-19 രോഗ ബാധിതനായി ഒരാഴ്ചയായി ഇറ്റലിയിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ജോജി.
അസുഖ ബാധയെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സമയത്ത് ജോജി കടമാഞ്ചിറയിലെ സഹോദരനോട് അസുഖമായി വീട്ടിലാണെന്നും മരണപ്പെട്ടു പോവാനാണ് സാധ്യതയെന്നും പറഞ്ഞിരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മരണം സംഭവിച്ച ശേഷം സഹോദരന് ഇത് നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഇറ്റലിയിലെ ജോജിയുടെ താമസ സ്ഥലത്ത് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടത്. 20 വര്‍ഷമായി ഇറ്റലിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഏഴ് മാസം മുമ്പ് അമ്മയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലെത്തിയിരുന്നു. സംസ്കാര ചടങ്ങുകള്‍ ഇറ്റലിയില്‍ നടക്കും. ഭാര്യ: പരേതയായ ജെസമ്മ, മക്കള്‍: അപ്പു(ജര്‍മ്മനി), അമല്‍(മദ്രാസ്).
Discussion about this post