കണ്ണൂര്‍: മാഹിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സ്ത്രീക്ക് ഒപ്പം വിമാനത്തില്‍ സഞ്ചരിച്ച 34 യാത്രക്കാരെ കണ്ടെത്തി. ഇവര്‍ ഭക്ഷണം കഴിച്ച വടകരയിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചു. കോഫി ഹൗസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസമാണ് യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68 കാരിക്കാണ് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇവര്‍ മാഹിയില്‍ എത്തിയത്. കൊവിഡ് സാധ്യത നിലനില്‍ക്കുന്നതിനാല്‍ വീടിന് അകത്ത് കഴിയണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.
എന്നാല്‍ ഇവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സക്കെത്തി. പിന്നീട് നിര്‍ബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങിയ ഇവര്‍, അയല്‍ വീടുകളിലും മറ്റും സന്ദര്‍ശിച്ചതായി വ്യക്തമായിട്ടുണ്ട്.
കൂടാതെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്ന് തലശേരിയിലേക്ക് പോകവേ ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയിനിലും യാത്ര ചെയ്തു. ഇവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് ഇന്നലെ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.