തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള കേരളത്തിന്റെ ഒത്തൊരുമയെയും കൂട്ടായ്മയെയും ഇന്ന് പല രാജ്യങ്ങളും വാഴ്ത്തുകയാണ്. ഇതിന് പുറമെ ദേശീയ മാധ്യമങ്ങളും കേരളത്തില്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. ‘മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ട്രാറ്റജിക്ക് തിംങ്കിങ്ങ് ഏതു ചീഫ് എക്സിക്യൂട്ടീവിനെക്കാളും വേഗതയുള്ളതും മികച്ചതുമാണെന്നുമാണ്’ ദേശീയ മാധ്യമമായ മുംബൈ മിറര്‍ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിഗത സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിറയുന്നത് കൊറോണ വൈറസിനെ കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാത്രമാണെന്ന് മുംബൈ മിറര്‍ എടുത്ത് പറയുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒരു ലളിതമായ സൂചകമായിരിക്കാം, എന്നാല്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണെന്നും മാധ്യമം അടിവരയിട്ട് പറയുന്നുണ്ട്.
കൊറോണ പ്രതിസന്ധിയുടെ ഈ മണിക്കൂറില്‍, കേരളം നടത്തിയ അതിശയകരമായ മൂന്ന് കാര്യങ്ങള്‍ പ്രശംസനീയമാണ്. ഒന്ന്, മാസ്കുകളുടെ കുറവ് നേരിട്ടപ്പോള്‍, ജയിലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാസ്ക് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടു. രണ്ടാമതായി, അംഗന്‍വാടികള്‍ അടച്ചുപൂട്ടിയതോടെ, അവര്‍ കുട്ടികള്‍ക്ക് അവരുടെ വീടുകളില്‍ ഉച്ചഭക്ഷണം എത്തിച്ചു, മൂന്ന്, കൊവിഡ് സ്ഥിരീകരിച്ച ഓരോ രോഗികളുടെയും ഫ്ളോചാര്ട്ടുകള് വികസിപ്പിച്ചു, അവരുടെ ചലനത്തെ നിരീക്ഷിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണ സമയം, തന്ത്രപരമായ ചിന്ത, ആശയവിനിമയം, ഏകോപനം, ജോലിയുടെ നിയോഗം എന്നിവ അതിശയകരമാംവിധം മെച്ചപ്പെട്ടതും വേഗതയുള്ളതുമാണ്. മാര്‍ച്ച് 16 ലെ കണക്കനുസരിച്ച് കേരളത്തിലെ കൊറോണ വൈറസിനായുള്ള സാമ്പിളുകളുടെ പരിശോധന ഉയര്‍ന്നത് 1,897 ആണ്. രാജ്യത്തെ ആദ്യത്തെ മരണം സംഭവിച്ച കര്‍ണാടകയുടെ ഇരട്ടിയാണ് ഇത്. കോര്‍പ്പറേറ്റുകള്‍ ഭരണം നിയന്ത്രിക്കുന്ന രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പകര്‍ച്ച വ്യാധികള്‍ അടിച്ചമര്‍ത്താനോ മനുഷ്യ ജീവന് രക്ഷിക്കാനോ സ്വീകരിക്കുന്ന നടപടികളേക്കാള്‍ ഒരുപടി മുന്പില് നില്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ട്രാറ്റജിക്കല്‍ മാനേജ്മെന്റ്.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ വിവിധ നടപടികള്‍ പിണറായി വിജയന് കൃത്യമായി അതാത് സമയങ്ങളില്‍ ചൂണ്ടിക്കാണിച്ചു. രോഗം പടരുമ്പോള്‍ പൗരന്മാരെ അകറ്റി നിര്‍ത്തുന്ന നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു, കേന്ദ്ര സര്‍ക്കാരിന്റെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇത്തരത്തില്‍ ബന്ധപ്പെട്ട ഒന്നാണ്. ഏതാനും പതിറ്റാണ്ടുകളായി കേരളം പൊതുജനാരോഗ്യ രംഗത്ത് ഇന്ത്യുടെ ബ്രാന്‍ഡാണ്. ഇത് പ്രകടനത്തിന്റെയും ഡാറ്റയുടെയും അടിസ്ഥാനത്തിലാണ്. നിപ്പാ വൈറസ് കൈകാര്യം ചെയ്യല്‍, പ്രളയ പുനരധിവാസം, പുനര്‍നിര്‍മ്മാണം, ലിംഗ അവകാശങ്ങള്‍, മാധ്യമ സ്വയംഭരണം, ധനപരമായ ഫെഡറലിസം അല്ലെങ്കില്‍ പ്രാദേശിക ഭരണം എന്നിവയിലൊക്കെ കേരളം മുന്‍പിലാണ്. മിക്കപ്പോഴും, കേരളത്തിന്റെ വിജയത്തിന് കാരണം അതിന്റെ സാക്ഷരതയാണ്. സാക്ഷരത എന്നത് കൂട്ടായ സാമാന്യബുദ്ധിക്ക് പകരമാവില്ല, ഒപ്പം ഒരു നല്ല രാഷ്ട്രീയ സംസ്കാരവുമാണെന്നും മുംബൈ മിറര്‍ കുറിച്ചു.
Discussion about this post