കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എച്ച്ഐവി ബാധിതരുടെ എണ്ണം വര്‍ധിച്ചത് വരുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ലൈംഗിക ബന്ധത്തിലൂടെയല്ലാതെ ലഹരി കുത്തിവെപ്പിലൂടെയും വ്യാപകമായി എച്ച് ഐ വി പകരുന്നതായി കണ്ടെത്തിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികളിലും തദ്ദേശവാസികള്‍ക്കിടയിലും എച്ച്ഐവി ബാധിതര്‍ ഏറെയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് 30, ഡിസംബര്‍ ഒന്ന് തീയതികളിലായി വിവിധ പരിപാടികള്‍ നടത്താന്‍ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഫ്ളാഷ് മോബ്, സാംസ്കാരിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ റാലികള്‍, നാടന്‍ കലാ പരിപാടികള്‍, സെമിനാര്‍, ക്വിസ് മത്സരങ്ങള്‍, പൊതു സമ്മേളനങ്ങള്‍, പട്ടം പറത്തല്‍, ദീപം തെളിയിക്കല്‍ തുടങ്ങി പരിപാടികളാണ് കാസര്‍കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായി നടത്തുന്നത്.
Discussion about this post