മലപ്പുറം: പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ഭീതിയിലാണ് ജനങ്ങള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും ലോകരാജ്യങ്ങളില്‍ വൈറസ് പടര്‍ന്നുപിടിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അതിനിടെ ഖത്തറില്‍ നിന്നുവന്ന മകനെ ഭയന്ന് മാതാപിതാക്കള്‍ വീടുവിട്ടിറങ്ങിയ വാര്‍ത്തയും മാധ്യമങ്ങളില്‍ നിറയുന്നു.
മലപ്പുറം ജില്ലയിലാണ് സംഭവം. ഖത്തറിലായിരുന്ന മകന് അരിയല്ലൂരിലെ വീട്ടിലെത്തിയതിനു പിന്നാലെ മാതാപിതാക്കള്‍ വീടുവിട്ടിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു.
ഇൗ വിവരമറിഞ്ഞതോടെയാണ് മാതാപിതാക്കള്‍ വീട്ടില്‍ നിന്നും മാറിയത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് ഇപ്പോള്‍ ഇയാള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ മറ്റ് സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. തൃശൂരില്‍ കൊറോണ സംശയിച്ച് ഡോക്ടറെ ഫ്ലാറ്റിനകത്ത് പൂട്ടിയിട്ടത് വലിയ വാര്‍ത്തയായിരുന്നു.
Discussion about this post