തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന കൊവിഡ് 19 വ്യാപനം തടയാന്‍ സഹായിക്കുന്നതിനും ഉപദേശിക്കാനും വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ കൈമാറാന്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നത്തെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതെസമയം കൊറോണ വൈറസ് ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനമാണ്. ഇന്ന് പുതിയ കൊവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതെസമയം നിരീക്ഷണത്തിലുളളവരുടെ എണ്ണം 18,000 കടന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇതില്‍ 17743 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 268 പേര് ആശുപത്രികളില്‍ ഐസോലേഷന് വാര്‍ഡുകളില്‍ കഴിയുന്നു. ഇന്നുമാത്രം 65 പേരാണ് പുതുതായി ആശുപത്രിയില്‍ എത്തിയത്. ഇന്ന് മാത്രം 5372പേരാണ് നിരീക്ഷണത്തിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post