കൊച്ചി: അപകടമുണ്ടാക്കുന്ന രീതിയില്‍ കളക്ടറുടെ മുന്നിലൂടെ കുതിച്ച് പാഞ്ഞ സ്വതകാര്യ ബസിന് പിഴശിക്ഷയും ഡ്രൈവര്‍ക്ക് ‘നല്ല നടപ്പും’. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് അമിതമായി റോഡില്‍ പുക പുറന്തള്ളിയതിനും ഓവര്‍സ്പീഡിനും വാഹനം കസ്റ്റഡിയിലെടുത്തത്.
ഫോര്‍ട്ട് കൊച്ചി- കാക്കനാട് റൂട്ടില്‍ ഓടുന്ന ബസ് ഇന്നലെ എംജി റോഡില്‍ വച്ച് കളക്ടര്‍ മുഹമ്മദ് സഫറുള്ളയുടെ ഔദ്യോഗിക വാഹനത്തെ പുകയില്‍ മുക്കി കടന്നു പോയി. ആര്‍ടിഒയ്ക്ക് ഉടന്സന്ദേശം കൈമാറിയതിനെ തുടര്‍ന്ന് ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇന്നലെ രാവിലെ അമിത വേഗതയില്‍ പോയതിന് പോലീസ് താക്കീത് ചെയ്ത് വിട്ടതിന് പിന്നാലെയാണ് വൈകുന്നേരവും റോഡിലെ ‘അഭ്യാസം’ തുടര്‍ന്നത്.
പുക പരിശോധനയ്ക്ക് ബസ് വിധേയമാക്കിയെങ്കിലും മലിനീകരണത്തോത് അമിതമായി കണ്ടില്ല. പിഴ ഈടാക്കിയ ശേഷം ഡ്രൈവര്‍ക്ക് എടപ്പാളിലെ ഐഡിടിആര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത പരിശീലനം നിര്‍ദ്ദേശിച്ചു.
Discussion about this post