തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിനായ ബ്രെയ്ക്ക് ദ ചെയിനിന് കൂടുതല്‍ സിനിമാതാരങ്ങളുടെ പിന്തുണ. അഭിനേതാക്കളായ ദുല്‍ഖര്‍ സല്മാന്, ടോവിനോ തോമസ്, ജയറാം, ജയസൂര്യ, വിനീത് ശ്രീനിവാസന്, പാര്‍വതി തിരുവോത്ത് എന്നിവരാണ് ക്യാംപെയിന്റെ ഭാഗമായി ബോധവത്കരണ വീഡിയോകളുമായി രംഗത്തുവന്നത്.
ഇവരെക്കൂടാതെ ജോജു ജോര്‍ജ്, മഞ്ജു വാര്യര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തന്, ആഷിഖ് അബു, അജു വര്‍ഗീസ്, മിഥുന് മാനുവല്‍ തോമസ്, ഗോവിന്ദ് പദ്മസൂര്യ, ബിനീഷ് ബാസ്റ്റിന്, ഐശ്വര്യ ലക്ഷ്മി, വിധു പ്രതാപ്, മിയ, സുജാത മോഹന്‍, തന്വി റാം, സരയൂ മോഹന്‍, രഞ്ജി പണിക്കര്‍, രശ്മി സതീഷ്, ദിവ്യ ഗോപിനാഥ്, ബി ഉണ്ണികൃഷ്ണന് എന്നിവരും ബോധവത്കരണ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
കൈകള്‍ ശുദ്ധമാക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ബോധവല്കരണ പരിപാടിയാണ് ബ്രെയ്ക്ക് ദ ചെയ്ന്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറയ്ക്കുക എന്നതാണ് ക്യാംപെയിന്റെ ഉദ്ദേശ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
Discussion about this post