മാഹി: മാഹിയില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ സ്ത്രീക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പുതുച്ചേരി ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് മാഹി.
ആഴ്ചകള്‍ക്ക് മുമ്പ് യുഎഇയില്‍ നിന്ന് മാഹിയിലെത്തിയ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. നിലവില്‍ മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണിവര്‍.
അതേസമയം രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം മൂന്നായി. മുംബൈയിലെ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64കാരനാണ് മരിച്ചത്.
Discussion about this post