തിരുവനന്തപുരം: സംസ്ഥാനം കോവിഡ് 19 രോഗബാധ പ്രതിരോധിക്കാനായി ഒരുക്കിയ ബ്രേക്ക് ചെയിൻ ക്യാംപെയിനുൾപ്പടെയുള്ളവ ജനങ്ങളോട് വിശദീകരിച്ചും കൈകൾ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിച്ചും വികെ പ്രശാന്ത് എംഎൽഎ. കറൻസി കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കേണ്ടതിനെപ്പറ്റി ഓർമ്മപ്പെടുത്തുകയാണ് വികെ പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ. വിഷയത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥയായ അശ്വതി ഗോപൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് വി കെ പ്രശാന്ത് പങ്കുവെച്ചിരിക്കുന്നത്.
അശ്വതി ഗോപന്റെ കുറിപ്പ്:
ഒരു ദിവസം ബാങ്കിലെ cash കൗണ്ടറിൽ 10 am to 4 pm gloves ഇട്ടപ്പോൾ കിട്ടിയ അഴുക്ക്. അഴുക്ക് ഉണ്ടെന്ന് അറിയാമായിരുന്നു.. ഇത്രമാത്രം ഉണ്ടെന്നു അറിഞ്ഞില്ല ????cash കൈകാര്യം ചെയുമ്പോൾ പലപ്പഴും നമ്മൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല… ദൗർഭാഗ്യവശാൽ പലരും തുപ്പൽ ഒക്കെ തൊട്ട് തേച്ചാണ് പൈസ എണ്ണുന്നത് ! Cash തൊടേണ്ടി വന്നാൽ ആ കൈ കഴുന്നതിനു മുൻപ് മുഖത്തേക്ക് കൊണ്ടുപോകാതിരിക്കുക
#always wash your hands aftrr dealing with #cash #dnt_ touch_ ur_ face aftr dealing with currency notes #carriers
Discussion about this post