മലപ്പുറം: വിടവാങ്ങിയ വയലിന് പ്രതിഭ ബാലഭാസ്കറിനെ മലയാളികളുടെ ഓര്‍മ്മയിലേക്ക് ഒന്നുകൂടി എത്തിച്ച് എസ് ശ്രീജീവ്. തന്റെ മോണോ ആക്ടിലൂടെയാണ് ശ്രീജീവ് ബാലുവിന്റെ കഥ അവതരിപ്പിച്ച് കൈയ്യടി നേടിയത്. എല്ലാവരേയും നൊമ്പരത്തിലാഴ്ത്തിയ അസാധ്യ അഭിനയത്തിന് ഒന്നാംസ്ഥാനം ലഭിച്ചു. അതെ തന്റെ കലാ രംഗത്ത് എന്നും ഒന്നാമനായിരുന്നു ബാലു.. അതുകൊണ്ടായിരിക്കും ഈ മോണോ ആക്ടിനും ഒന്നാം സ്ഥാനം ലഭിച്ചതെന്ന് കാണികള്‍ വിശ്വസിക്കുന്നു.
മലപ്പുറം ജില്ലയിലെ വണ്ടൂര്‍ വിഎംസി എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ് ശ്രീജിവ്. പിതാവ് ശ്രീപാലാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത്. ബാലഭാസ്കറിന്റെ മൃതദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ വരാന്തയില്‍ കിടത്തിയ രംഗത്തിനു ശേഷം ഫ്ലാഷ് ബാക്ക് ആയി അദ്ദേഹത്തിന്റെ ക്യാംപസ് ജീവിതവും സംഗീതയാത്രയും പറയുന്നതായിരുന്നു മോണോ ആക്ട്. ശ്രീജീവിന്റെ സഹോദരന് ശ്രീദേവും നേരത്തേ മോണോ ആക്ടില്‍ സമ്മാനം നേടിയിട്ടുണ്ട്.
Discussion about this post