പൊന്നാനി: പൊന്നാനിക്കു സമീപം മാറഞ്ചേരി പഞ്ചായത്തിലെ അവിണ്ടിത്തറയിലെ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന യുവാവിന് കൊറോണ ബാധിച്ചുവെന്ന് വ്യാജ സന്ദേശം പ്രചരിച്ചു.
ഷിനോദ് എന്ന യുവാവിനെതിരെയാണ് വ്യാജ പ്രചരണം നടക്കുന്നത്.ഇതിനെതിരെ ഇയാള്‍ പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയത്.
യുവാവിന് കൊറോണ ബാധിച്ചുവെന്ന വ്യാജ സന്ദേശം നാട്ടിലെങ്ങും പ്രചരിച്ചതോടെ ഈ കടയില്‍നിന്നും മുടിവെട്ടിയവര്‍ ആകെ പരിഭ്രാന്തിയിലായി. ഇപ്പോള്‍ യുവാവിന്റെ കടയില്‍ ആരും കയറാത്ത സ്ഥിതിയാണ്. ആരോഗ്യവകുപ്പിന്റെ പരാതിയില്‍ ശക്തമായ നടപടിക്കൊരുങ്ങുകയാണ് പോലീസ്.
Discussion about this post