കൊവിഡ് 19: ബ്രേക്ക് ദ ചെയ്ന്‍ ചലഞ്ച് ഏറ്റെടുത്ത് മന്ത്രി ഇപി ജയരാജന്‍; കോടിയേരി ബാലകൃഷ്ണന് ക്ഷണം-വീഡിയോ

തൃശ്ശൂര്‍: ലോകവ്യാപകമായി അതിവേഗം പടരുന്ന പിടിക്കുന്ന കൊറോണയെ തടഞ്ഞ് നിര്‍ത്താന്‍ കേരള ഗവണ്‍മെന്റ് ആരംഭിച്ച ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയിനിന്റെ ഭാഗമായി ചലഞ്ച് ഏറ്റെടുത്ത് മന്ത്രി ഇപി ജയരാജന്‍. കൊറോണബാധയുടെ കണ്ണി അറുക്കുക എന്ന ലക്ഷ്യത്തില്‍ ആരംഭിച്ച ചലഞ്ച് കൈ കഴുകി ഏറ്റെടുത്തിരിക്കയാണ് മന്ത്രി ഇപി ജയരാജന്‍.

മന്ത്രി ടിപി രാമകൃഷ്ണന്റെ ചലഞ്ച് ഏറ്റെടുത്താണ് ഇപി ജയരാജന്‍ കൈകഴുകിയത്. ഇതിന്റെ വീഡിയോയും മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ‘കൊവിഡ് 19 എന്ന വിപത്തിനെ പ്രതിരോധിക്കാനുള്ള മഹാ ദൗത്യത്തിലാണ് കേരളം. ജാഗ്രതയും വ്യക്തിശുചിത്വവുമാണ് കൊവിഡിനെ അകറ്റി നിര്‍ത്താനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍. അതിവേഗം പടരുന്ന ഈ രോഗത്തെ തടഞ്ഞുനിര്‍ത്താന്‍ നാം ഓരോരുത്തരും പ്രതിരോധം തീര്‍ക്കണം. ഈ ദൗത്യം നിര്‍വഹിക്കാന്‍ കേരള ഗവണ്‍മെന്റ് ആരംഭിച്ച പ്രചാരണമാണ് #BreakTheChain. കൊറോണബാധയുടെ കണ്ണി അറുക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. ഞാനും #BreakTheChainന്റെ ഭാഗമാവുകയാണ്. നമ്മുടെ നാടിന്റെ നന്മയ്ക്കായി നിങ്ങള്‍ ഓരോരുത്തരും ഈ പ്രചാരണം ഏറ്റെടുക്കുക. ഒന്നായി അണിനിരന്ന് ഈ വിപത്തിനെ നമുക്ക് ചെറുത്ത് തോല്‍പ്പിക്കാം- കൈകഴുകുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ച് കൊണ്ട് മന്ത്രി കുറിച്ചു.

ബ്രേക്ക് ദ ചെയ്‌ന്റെ ഭാഗമാകാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും കോടിയേരി ബാലകൃഷ്ണനെയും ചലഞ്ചും ചെയ്തിട്ടുണ്ട് ഇപി ജയരാജന്‍. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയ്ന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റ്:

challenge accepted TP Ramakrishnan

കൊവിഡ് 19 എന്ന വിപത്തിനെ പ്രതിരോധിക്കാനുള്ള മഹാ ദൗത്യത്തിലാണ് കേരളം. ജാഗ്രതയും വ്യക്തിശുചിത്വവുമാണ് കൊവിഡിനെ അകറ്റി നിര്‍ത്താനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍. അതിവേഗം പടരുന്ന ഈ രോഗത്തെ തടഞ്ഞുനിര്‍ത്താന്‍ നാം ഓരോരുത്തരും പ്രതിരോധം തീര്‍ക്കണം. ഈ ദൗത്യം നിര്‍വഹിക്കാന്‍ കേരള ഗവണ്‍മെന്റ് ആരംഭിച്ച പ്രചാരണമാണ് #BreakTheChain. കൊറോണബാധയുടെ കണ്ണി അറുക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. ഞാനും #BreakTheChainന്റെ ഭാഗമാവുകയാണ്. നമ്മുടെ നാടിന്റെ നന്മയ്ക്കായി നിങ്ങള്‍ ഓരോരുത്തരും ഈ പ്രചാരണം ഏറ്റെടുക്കുക.
ഒന്നായി അണിനിരന്ന് ഈ വിപത്തിനെ നമുക്ക് ചെറുത്ത് തോല്‍പ്പിക്കാം.

I Challenge Kodiyeri Balakrishnan Kadakampally Surendran

#Covid19 #Corona #BreakTheChain #KeralaModel

Exit mobile version