തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം തീര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ബ്രേക്ക് ദ ചെയിന്‍ എന്ന ക്യാംപെയിന്‍ ഇപ്പോള്‍ മന്ത്രിമാരും ഏറ്റെടുത്തിരിക്കുകയാണ്. മന്ത്രി ടിപി രാമകൃഷ്ണനാണ് കൈകഴുകി ക്യാംപെയിനിന്റെ ഭാഗമായത്.
‘കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം തങ്ങളുടെ സ്വന്തം കൈ അണുവിമുക്തമാക്കുകയാണ്, അതിനായി സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിനില്‍ എവര്‍ക്കും പങ്കാളികളാകാം’ എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി കൈകഴുകുന്ന വീഡിയോ പങ്കുവെച്ചത്. ചലഞ്ചില്‍ മന്ത്രി എംഎം മണിയെയും ഇപി ജയരാജനെയും ജെ മെഴ്‌സിക്കുട്ടി അമ്മയെയും മന്ത്രി ടാഗ് ചെയ്തിട്ടുണ്ട്.
ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിനിന്റെ ലക്ഷ്യം. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ക്യാംപെയിന്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ കേരളം നിമിഷങ്ങള്‍ക്കുള്ളിലാണ് ഏറ്റെടുത്തത്. മികച്ച പ്രതികരണങ്ങളാണ് ബ്രേക്ക് ദ ക്യാംപെയിനിന് ലഭിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം തങ്ങളുടെ സ്വന്തം കൈ അണുവിമുക്തമാക്കുകയാണ്. അതിനായി സംസ്ഥാന സര്‍ക്കാരിന്റെ #Break_The_Chain ക്യാമ്പയിനില്‍ എവര്‍ക്കും പങ്കാളികളാകാം.
I Challenge MM Mani E.P Jayarajan J Mercykutty Amma #Covid19 #Corona #BreakTheChain #KeralaModel
Discussion about this post