കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ അവശ നിലയില്‍ വിദേശ വനിതയെ കണ്ടെത്തി. കേരള എക്സ്പ്രസില്‍ നിന്നും അവശനിലയിലാണ് ഇവര്‍ ഇറങ്ങി വന്നത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്.
തൃശ്ശൂരില്‍ നിന്നുമാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. കൊല്ലത്ത് വച്ച് ഇവരെ പരിശോധിച്ചപ്പോള്‍ 100 ഡിഗ്രി പനി ഉള്ളതായാണ് കണ്ടെത്തിയത്. ഇതോടെ പാരിപ്പള്ളിയില്‍ നിന്നും മെഡിക്കല്‍ ടീം എത്തി മൂന്നരയോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമൃതാനന്ദമയി മഠത്തിലേക്ക് പോകണമെന്നാണ് ഇവരുടെ ആവശ്യം.
Discussion about this post