കൊവിഡ്; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ അധികൃതരെ അറിയിക്കാതെ മുങ്ങി

പത്തനംതിട്ട: കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കാതെ മുങ്ങി. തമിഴ്‌നാട് സ്വദേശിയാണ് മുങ്ങിയത്. പത്തനംതിട്ടയില്‍ വാടകയ്ക്ക് താമസിക്കുന്നയാളാണ് അധികൃതരുടെ അനുവാദമില്ലാതെ സ്ഥലം വിട്ടത്.

തോട്ടപ്പുഴയിലെ വീട്ടിലായിരുന്നു ഇയാളെ നിരീക്ഷണത്തിലാക്കിയിരുന്നത്. ഇയാള്‍ മധുരയില്‍ എത്തിയതായി സുഹൃത്തിനെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതിനിടെ, പത്തനംതിട്ടയില്‍ ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.

അതിനിടെ, ചൈനയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ മരിച്ചത് കൊവിഡ് വൈറസ് ബാധിച്ചല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. മറ്റ് രോഗങ്ങള്‍ക്ക് കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്. അതെസമയം സംസ്‌കാരം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ പ്രോട്ടോകള്‍ പ്രകാരം നടത്താനാണ് തീരുമാനം.

Exit mobile version