തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 14വരെ ഉള്ള മുഴുവന്‍ പരീക്ഷകളും പിഎസ്സി മാറ്റിവച്ചു. അന്ന് നടക്കേണ്ടിയിരുന്ന അഭിമുഖങ്ങളും മാറ്റി വച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പിഎസ്സിയുടെ തീരുമാനം.
കൊവിഡ് ബാധയെ തുടര്‍ന്ന് നേരത്തെയും പിഎസ്സി പരീക്ഷകള്‍ മാറ്റിയിരുന്നു. മാര്‍ച്ച് 20 വരെയുള്ള പരീക്ഷകളായിരുന്നു നേരത്തെ മാറ്റിവച്ചത്. അതെസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 116 ആയി ഉയര്‍ന്നു. മുംബൈയിലെ യവറ്റ്മാളില് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
അതെസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 38 പേരിലാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post