കുന്നംകുളം: വയോധികയെ ചെറുമകന്‍ കൊലപ്പെടുത്തി. വടക്കേകാട് ഐസിഎ വട്ടംപാടം പരിസരത്ത് താമസിക്കുന്ന തൊഴുക്കാട്ടില്‍ റുഖിയ(70)നെയാണ് മകളുടെ മകനായ സവാദ് ക്രൂരമായി കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട പ്രതി സവാദ് പിന്നീട് കുന്നംകുളം പോലീസില്‍ കീഴടങ്ങുകയായിരുന്നു. രാവിലെ പണം ചോദിച്ച് റുഖിയയുമായി സവാദ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.