മൂന്നാര്‍: കൊറോണ ബാധിച്ച വിദേശി താമസിച്ച ടീ കൗണ്ടി അടച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്ന് ഉടമസ്ഥര്‍ പറഞ്ഞു. ഇതിനിടെ റിസോര്‍ട്ടില്‍ ബ്രിട്ടീഷ് പൗരനെ പരിചരിച്ച പലര്‍ക്കും രോഗലക്ഷണമുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഇതേതുടര്‍ന്ന്, ജീവനക്കാര്‍ പലരും വീട്ടിലേക്ക് പോയി. മാസ്കോ സാനിറ്റൈസറോ ലഭ്യമല്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.
വൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെ മൂന്നാറിലെ ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശികളുടെ ബുക്കിങ് നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ്. വിദേശികളുടെ യാത്രകള്‍ക്കും നിയന്ത്രണേമേര്പ്പെടുത്തിയിട്ടുണ്ട്. ഹോം സ്റ്റേകള്‍ പരിശോധിച്ച് പട്ടിക തയ്യാറാക്കും.
നിര്‍ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കുമെതിരെ നടപടി സ്വീകരിക്കും. ടീ കൗണ്ടി മാനേജര്‍ക്കും ബ്രിട്ടീഷ് പൗരന്മാര കൊണ്ടുപോയ ട്രാവല്സിനുമെതിരെ കേസെടുത്തേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
Discussion about this post