പയ്യന്നൂര്‍: കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗിയെ കൊവിഡ് സ്ഥിരീകരിക്കും മുന്‍പ് പരിശോധിച്ച ഡോക്ടറും നിരീക്ഷണത്തില്‍. ശനിയാഴ്ച വൈകിട്ടാണ് ഡോക്ടറെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
അതെസമയം ഡോക്ടര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും, സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം വ്യാപകമായതോടെയാണ് ഡോക്ടറെ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്നും ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. ഡോക്ടറുടെ സ്രവം പരിശോധിച്ച് ഉടന്‍ തന്നെ ഫലം ലഭ്യമാക്കി ആശങ്കയകറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
കണ്ണൂര്‍ പെരിങ്ങോം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നും എത്തിയതായിരുന്നു ഇയാള്‍. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.
Discussion about this post