പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ എംസി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ കാറിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും സഹോദരനും അടക്കം മൂന്ന് പേര് മരിച്ചു. ഇന്നു പുലര്‍ച്ചെ 3.30 നായിരുന്നു അപകടം. മലപ്പുറം ജില്ലയിലെ ഒറ്റത്തറയിലുള്ള മൂഴിത്തൊടി ഹനീഫ, ഭാര്യ മുണ്ടക്കയം സ്വദേശിനി സുമയ്യ, സഹോദരന് ഷാജഹാന് എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് നിന്നു സുമയ്യയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം നടന്നത്.
പ്രസവ തീയതി അടുത്തതിനാല്‍ സുമയ്യയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് അപകടം. ഇന്നലെ രാത്രി 9നാണ് മലപ്പുറം ജില്ലയിലെ ഒറ്റത്തറയില്‍ നിന്ന് പുറപ്പെട്ടത്. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും പെരുമ്പാവൂര്‍ സാഞ്ചോ ആശുപത്രിയില്‍ നിന്നും നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകും.
Discussion about this post