കൊച്ചി: നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാറിടിച്ച് മൂന്നു പേര്‍ മരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. മലപ്പുറം സ്വദേശികളാണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയായ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
എം സി.റോഡില്‍ ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ കാറ് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മലപ്പുറം ഒറ്റത്തറ, കോട്ടൂര്‍, മൂഴിത്തൊടി വീട്ടില്‍ ഹനീഫ (29), ഹനീഫയുടെ ഭാര്യ സുമയ്യ, ഫനീഫയുടെ സഹോദരന്‍ ഷാജഹാന്‍ (27) എന്നിവരാണ് മരിച്ചത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ സുനിലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണം എന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.