കൊവിഡ് 19; നെടുമ്പാശ്ശേരിയില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക്; പ്രവേശനം യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രം

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ വിമാനത്താവളത്തികത്തേക്ക് ഇനിമുതല്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമായിരിക്കും പ്രവേശാനുമതി.

ആളുകളെ സ്വീകരിക്കാനും യാത്രയയയ്ക്കാനും കൂടുതള്‍ ആളുകള്‍ എത്തുന്നത് നിയന്ത്രിക്കാനാണ് പുതിയ നടപടി. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള സുരക്ഷാ നടപടികളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് സിയാല്‍ ആവശ്യപ്പെട്ടു. നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തിലും സന്ദര്‍ശകര്‍ക്ക് പൂര്‍ണവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമാണ് വിമാനത്താവളത്തിനകത്തേക്ക് പ്രവേശന അനുമതി ഉണ്ടായിരിക്കുകയുള്ളൂവെന്ന് മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ മൂന്നിടങ്ങളിലായി പോലീസ് സംഘവും നിരീക്ഷിച്ച് നിര്‍ദേശങ്ങള്‍ നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി. സന്ദര്‍ശകഗ്യാലറിയില്‍ വിമാനത്താവള അതോറിറ്റിയും സിഐഎസ്എഫും നിയന്ത്രണം ഏര്‍പ്പെടുത്തും.

Exit mobile version