കണ്ണൂര്‍ : കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് റോഡ് പോകുമെന്ന് വ്യക്തമാക്കി കേന്ദ്രം അന്തിമ വിജ്ഞാപനം പുറത്തിറക്കി. ഭൂവുടമകളുടെ ഹിയറിങ്ങിനുള്ള തീയതിയോടെയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് പണിയുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുമ്പോള്‍ തളിപ്പറമ്പ് ടൗണില്‍ റോഡ് വീതികൂട്ടുന്നത് ഒഴിവാക്കാനാണു കീഴാറ്റൂര്‍ വയല്‍ വഴി ബൈപാസ് നിര്‍മിക്കുന്നത്.
വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണയുമായി അന്ന് ബിജെപി ഉള്‍പ്പെടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. വയല്‍ക്കിളികളുടെ പ്രതിഷേധങ്ങള്‍ക്ക് തൊട്ടു പിന്നാല വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്തിമ വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയതോടെ കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് കടന്നു പോകുമെന്ന് ഉറപ്പായി.
Discussion about this post