തൃശ്ശൂര്‍; സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് എസ്എന്‍ പുരം മണ്ഡലം പ്രസിഡന്റായ വാണി പ്രയാഗാണ് ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്.
‘ടീച്ചര്‍, നിങ്ങളപ്പോലൊരു ആരോഗ്യ മന്ത്രിയെ കേരളം കണ്ടിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്നും അങ്ങേക്ക് നേരിട്ട വിഷമത്തിന് ഒരു കോണ്‍ഗ്രസുകാരിയായി തന്നെ മാപ്പ് ചോദിക്കുന്നു. നിങ്ങള്‍ക്കൊപ്പമുണ്ട് കേരളം- വാണി പ്രയാഗ് കുറിച്ചു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയായിരുന്നു ആരോഗ്യമന്ത്രിയെ പ്രശംസിച്ച് വാണി പ്രയാഗ് രംഗത്ത് വന്നത്.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി നടത്തുന്ന വാര്‍ത്ത സമ്മേളനങ്ങളെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള വഴിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ഈ പ്രസ്താവനയ്ക്കും കൂടി മാപ്പ് ചോദിച്ചിരിക്കുകയാണ് വാണി പ്രയാഗ്. സംസ്ഥാനത്തെ ഒരോ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആരോഗ്യ മന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണെന്നാണ് വാണി പ്രയാഗിനെ പോലെയുള്ള നേതാക്കളുടെ പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.
Discussion about this post