തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടക്കുന്ന പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് നേരിടുന്ന ക്ഷാമം മറികടക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ജയിലുകളിലെ തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കും. കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണുകളില്‍ അടിയന്തിര നിര്‍മ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലവവര്‍ദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാല്‍ ജയിലുകളിലെ തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണുകളില്‍ അടിയന്തിര നിര്‍മ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായിരിക്കും. കേരളം ഒറ്റക്കെട്ടായാണ് കോവിഡ്-19 പകര്‍ച്ചവ്യാധിയെ നേരിടുന്നത്. ആ ഉദ്യമത്തില്‍ ജയില്‍ അന്തേവാസികളും തങ്ങളാല്‍ കഴിയും വിധം ഇതുവഴി പങ്കു ചേരുകയാണ്.