തിരുവനന്തപുരം: നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെഎം ഷാജി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിയമസഭാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങുന്നതിനാല്‍ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേചെയ്യണമെന്നാകും ഷാജി സുപ്രീംകോടതിയില്‍ ആവശ്യപ്പെടുക.
ഇത്തരം കേസുകളില്‍ സ്റ്റേ അനുവദിക്കുകയാണ് പതിവെന്ന് നേരത്തേ ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞിരുന്നു. ഇതാണ് ഷാജിയുടെ പ്രതീക്ഷയും. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍, എംആര്‍ ഷാ എന്നിവരുടെ ബെഞ്ചാണ് ഷാജിയുടെ ഹര്‍ജി കേള്‍ക്കുക. അഴീക്കോട് മണ്ഡലത്തില്‍ ഷാജിക്കെതിരേ മത്സരിച്ച എംവി നികേഷ് കുമാര്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജിയും നല്‍കിയിട്ടുണ്ട്.