സര്‍ക്കാരിന് മംഗളപത്രം എഴുതലല്ല പ്രതിപക്ഷ ധര്‍മ്മം, റാന്നി സ്വദേശികളെ നിരീക്ഷിക്കാന്‍ കഴിയാത്തതാണ് രോഗ വ്യാപനത്തിന് കാരണം; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന് മംഗളപത്രം എഴുതലല്ല പ്രതിപക്ഷ ധര്‍മ്മമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു ചെന്നിത്തല. ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ വൈറസ് ബാധിതരായ റാന്നി സ്വദേശികളെ നിരീക്ഷിക്കാന്‍ കഴിയാത്തതാണ് രോഗ വ്യാപനത്തിന് കാരണമെന്ന് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പിന്നിലാണെന്നും തിരുവനന്തപുരത്തെത്തിയാളെ നിരീക്ഷിച്ചതില്‍ പ്രശ്‌നമുണ്ടായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദിനംപ്രതി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എല്ലാ ദിവസവും പുറത്തു വിടരതെന്ന് ഐഎംഎ പറയുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് മംഗളപത്രം എഴുതലല്ല പ്രതിപക്ഷ ധര്‍മ്മമെന്നും സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കലല്ല പ്രതിപക്ഷത്തിന്റെ ജോലിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടതെന്നും ലോകത്ത് ഒരിടത്തും ഈ രോഗത്തെ നേരിടുന്നതില്‍ കേരളത്തിലെ പോലെ ഭരണ പ്രതിപക്ഷ തര്‍ക്കമുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

Exit mobile version