തിരുവനന്തപുരം; തിരുവനന്തപുരത്ത് കൊവിഡ് 19 വൈറസ് ബാധ സംശയമുള്ളയാള്‍ വന്നത് ഖത്തര്‍ എയര്വേയ്സിലെന്ന് തിരുവനന്തപുരം കലക്ടര്‍. മാര്‍ച്ച് 11നാണ് ഇയാള്‍ കേരളത്തില്‍ എത്തിയത്. അന്ന് ഇയാള്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്നത് 92 പേരാണെന്നും കലക്ടര്‍ പറഞ്ഞു.
ഇയാള്‍ക്ക് കൊവിഡ് 19 സംശയമുള്ളതിനാല്‍ വിമാനത്തിലുണ്ടായിരുന്ന 20 വിദേശി യാത്രക്കാരേയും നിരീക്ഷണത്തില്‍ വയ്ക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം, പത്തനംതിട്ടയില്‍ ഇന്ന് പുറത്ത് വന്ന പരിശോധനഫലം വലിയ ആശ്വാസം പകരുന്നതാണ്. കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് വ്യക്തമാക്കി. രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്.
Discussion about this post