കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്. ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പമാണ് സ്വര്‍ണവിലയിലും സാരമായ മാറ്റം വന്നിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ പവന് 1200 രൂപയാണ് വെള്ളിയാഴ്ച രാവിലെ കുറഞ്ഞത്. ഇതോടെ പവന്റെ വില 30,600 രൂപയിലെത്തി.
ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയായി. നാലുദിവസം കൊണ്ട് 1720 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്. മാര്‍ച്ച് ഒമ്പതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയില്‍ സ്വര്‍ണ്ണ വിലയെത്തിയിരുന്നു. ഇത് ഉപഭോക്താക്കളെയും ആശങ്കപ്പെടുത്തിയിരുന്നു.
Discussion about this post