തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ക്ക് ആയിരത്തിലധികം ആളുകളുമായി സമ്പര്‍ക്കമെന്ന് റിപ്പോര്‍ട്ട്. ഇതോടെ രണ്ട് പഞ്ചായത്തംഗം ഉള്‍പ്പടെ നൂറിലധികം പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ ഷോപ്പിങ് മാളും സിനിമാ തീയ്യേറ്ററുകളും സന്ദര്‍ശിച്ചിരുന്നു. ഇയാളുടെ സഞ്ചാരപാത ഇന്ന് 11 മണിക്ക് പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാള്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളോടൊപ്പം വിമാനത്തില്‍ യാത്രചെയ്തിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ യാത്രചെയ്തകാര്യം നിഷേധിച്ചു. പിന്നീട് ആരോഗ്യവകുപ്പ് നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.