‘കൊവിഡ് കാലത്ത് വലിയ പിന്തുണ ലഭിക്കുന്നുണ്ട്, കല്ലേറുകള്‍ അതിന്റെ വഴിക്ക് പോകും’ പ്രതിപക്ഷ നേതാവിന്റെ വായടപ്പിച്ച് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി. കൊവിഡ് കാലത്തേ കല്ലെറുകള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും, തനിക്ക് മീഡിയാ മാനിയ ആണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയുന്നില്ലെന്നും മന്ത്രി കെക ശൈലജ പറഞ്ഞു.

‘ഇത് ഒരു യുദ്ധം ആണ് , മരിക്കാതിരിക്കാന്‍ ഉള്ള യുദ്ധം. അതില്‍ വലിയ പിന്തുണ കിട്ടുന്നു. കല്ലേറുകളെ അതിന്റെ വഴിക്ക് വിടുക- മന്ത്രി പറഞ്ഞു. അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം. ഒന്നും ചെയ്യുന്നത് ഒറ്റക്കല്ല, കൂട്ടായ പരിശ്രമമാണ്. തനിക്ക് മീഡിയാ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി പറയുന്നില്ലെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണ്. പ്രതിച്ഛായ വളര്‍ത്താനാണ് മന്ത്രി ശ്രമിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് എല്ലായിപ്പോഴും വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയാലും മതിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു. മന്ത്രിയുടെ മീഡിയ മാനിയ കൂടിപ്പോകുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Exit mobile version