പത്തനംതിട്ട: ഓറഞ്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്, ചൂട് കാലത്ത് കഴിച്ചാല്‍ അത്രയും നല്ലതാണെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍ ഓമല്ലൂര്‍ പഞ്ചായത്തിലെ ചിലര്‍ക്ക് ഓറഞ്ച് കഴിച്ചപ്പോള്‍ അനുഭവപ്പെട്ടത് ഛര്‍ദ്ദിയും ജലദോഷവുമായിരുന്നു.
കാരണമാകട്ടെ ഓറഞ്ചിനുള്ളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുവും. ഓമല്ലൂര്‍ കൈപ്പട്ടൂര്‍ റോഡില്‍ കച്ചവടം നടത്തിയവരില്‍ നിന്നാണ് മായം കലര്‍ന്ന ഓറഞ്ച് വാങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഓറഞ്ച് വാങ്ങി കഴിച്ചവര്‍ക്കു ഛര്‍ദ്ദിയും ജലദോഷവും വന്നിരുന്നു.
ഇതിനെത്തുടര്‍ന്നു പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഓറഞ്ചിനുള്ളില്‍ ഗുളിക രൂപത്തിലുള്ള രാസവസ്തു കണ്ടെത്തുകയായിരുന്നു. ഓറഞ്ച് കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിനായി ഈ രാസവസ്തു ദ്രവരൂപത്തില്‍ സിറിഞ്ചില്‍ കുത്തിവയ്ക്കുന്നതാണെന്നും ഇത് പിന്നീട് കട്ടിയാകുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post