നിലയ്ക്കല്‍: ബിജെപി സംസ്ഥാന സമിതി അംഗം എംബി രാജഗോപാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാനം തകര്‍ക്കില്ല എന്ന നിര്‍ദ്ദേശമടങ്ങിയ നോട്ടീസില്‍ ഒപ്പിടാതെ പോകാന്‍ ശ്രമിക്കവേയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലയ്ക്കലില്‍ നിന്നാണ് എംബി രാജഗോപാലിനെ കസ്റ്റഡിയില്‍ എടുത്തത്.
നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് മുന്നില്‍കണ്ട് വലിയ രീതിയിലുള്ള തയ്യാറെടുപ്പ് പോലീസ് ഒരുക്കിയിരുന്നു. അതിനിടെയാണ് ബിജെപി അംഗം എന്‍ബി രാജഗോപാല്‍ നിലയ്ക്കലില്‍ എത്തിയത്. ഇയാള്‍ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. അതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷമല്ലാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ കഴിയില്ല എന്ന നിലപാട് പോലീസ് എടുക്കുകയായിരുന്നു.
ദര്‍ശനത്തിനെത്തിയത് എന്നായിരുന്നു എംബി രാജഗോപാലിന്റെ വാദം. എന്നാല്‍ ക്രമസമാധാനം തകര്‍ക്കില്ല എന്ന നിര്‍ദ്ദേശമടങ്ങിയ നോട്ടീസില്‍ ഇയാള്‍ ഒപ്പിട്ടില്ല എന്നും പോലീസ് പറയുന്നു. രാജഗോപാലിനെ എരുമേലി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.