കോഴിക്കോട്: പക്ഷിപ്പനി കാരണം മരിക്കുകയോ കൊല്ലേണ്ടി വരികയോ ചെയ്ത കോഴികളുടെ ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്കാന് തീരുമാനിച്ചു. രണ്ടുമാസത്തിലധികം പ്രായമായ കോഴികള്‍ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള കോഴികള്‍ക്ക് 100 രൂപ വീതവുമാണ് നഷ്ട പരിഹാരമായി നല്‍കുക. ഇതിനു പുറമെ രോഗബാധിത പ്രദേശത്ത് നശിപ്പിച്ച മുട്ടയൊന്നിന് 5 രൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കും.
കോഴിക്കോട് ജില്ലയിലെ വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരാഴ്ച കൊണ്ട് വളര്‍ത്തു പക്ഷികളെ കൊന്ന് കത്തിച്ച് കളയുന്ന പ്രക്രിയ പൂര്‍ത്തിയാക്കാനാകുമെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ കണക്ക് കൂട്ടല്‍. കഴിഞ്ഞ ദിവസം ആയിരക്കണക്കിന് വളര്‍ത്തുപ്പക്ഷികളെയാണ് കൊന്ന് കത്തിച്ചത്.
Discussion about this post