തൃശ്ശൂരില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിനിടെ ഹാളിലേയ്ക്ക് തെരുവുനായ ഓടി കയറി വന്നു; വിദ്യാര്‍ത്ഥിയുടെ കൈയില്‍ കടിച്ചു!

Stray dog attack | Bignewslive

തൃശ്ശൂര്‍: എസ്എസ്എല്‍സി പരീക്ഷ എഴുതികൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു. ചെറുതുരുത്തി കൊളമ്പുമുക്ക് സ്വദേശിയായ ഹംസ എന്ന വിദ്യാര്‍ത്ഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരീക്ഷാഹാളില്‍ കയറിയ തെരുവുനായ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയുടെ കൈയില്‍ കടിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് അധ്യാപകര്‍ ക്ലാസ് മുറികളുടെ വാതിലുകള്‍ അടച്ചതിനാല്‍ തെരുവുനായയ്ക്ക് മറ്റ് വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാനായില്ല. സംഭവത്തിനു പിന്നാലെ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. കുട്ടിക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സാഹചര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ച് വീണ്ടും പരീക്ഷ എഴുതിക്കാന്‍ കഴിയുമോയെന്ന് അധ്യാപകര്‍ പരിശോധിക്കുന്നുണ്ട്.

Exit mobile version