പാലക്കാട്: കൊറോണ വൈറസ് സംബന്ധിച്ച് വ്യാജപ്രചാരണം നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കിയ ഒരാൾക്കെതിരെ പോലീസ് കേസെടുത്തു. ചെർപ്പുളശ്ശേരിയിൽ കൊറോണ ഉണ്ട് എന്നായിരുന്നു പ്രചാരണം. ചെർപ്പുളശ്ശേരി പോലീസാണ് കേസെടുത്തത്. വാട്സ്ആപ്പിലൂടെയാണ് ഇയാൾ വ്യാജവിവരം പ്രചരിപ്പിച്ചത്. ചെർപ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊറോണ ബാധിച്ച ഒരാളുണ്ട് അതുകൊണ്ട് ആ പ്രദേശത്തേക്ക് പോകരുത് എന്ന സന്ദേശമാണ് ഇയാൾ ഗ്രൂപ്പുകളിൽ അയച്ചത്.
നേരത്തെ, കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ ഹരിപ്പാട് പിലാപ്പുഴ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഭീതി പരത്തുന്ന വിധം സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് നാലോളം പേർക്കെതിരെ കേസെടുത്തിരുന്നു.
അതേസയം, രോഗവുമായി എത്തിയവരിൽ നിന്നും കോവിഡ് 19 വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടർന്നതാണ് സംസ്ഥാനത്തിന്റെ മുന്നിലെ വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
Discussion about this post