അട്ടപ്പാടി: മാവോയിസ്റ്റ് ശ്രീമതിയെ തമിഴ്നാട് ക്യൂബ്രാഞ്ച് പിടികൂടി. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുളള ഒരു വീട്ടില്‍വെച്ചാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
കര്‍ണാടക ചിക്കമംഗളൂരു സ്വദേശിനിയായ ശ്രീമതി കഴിഞ്ഞ ഒക്ടോബര്‍ അവസാനം മഞ്ചക്കണ്ടിയില്‍ നടന്ന പോലീസുമായുള്ള ഏറ്റമുട്ടലില്‍ ഉള്‍പ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ ശ്രീമതി കൊല്ലപ്പെട്ടതായാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ടതായി പോലീസ് കണ്ടെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഏറെക്കാലമായി കബനി ദളത്തിനു വേണ്ടി അട്ടപ്പാടി കേന്ദ്രീകരിച്ചാണ് ശ്രീമതി പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള കുഞ്ഞുണ്ട്. പിടിയിലായ ശ്രീമതിയെ തമിഴ്നാട് ക്യൂബ്രാഞ്ച് കോയമ്പത്തൂരിലേക്ക് മാറ്റിയിരിക്കുകയാണ്.