തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ഭീതി ഇതിനോടകം സംസ്ഥാനത്ത് നിറഞ്ഞു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ തീയ്യേറ്ററുകളും സ്കൂളുകളും മറ്റും അടച്ചു. പലയിടത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇപ്പോള്‍ കോടതി നടപടികളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ കോടതികള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അത്യാവശ്യ കേസുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ജില്ലാ ജഡ്ജി നിര്‍ദ്ദേശം നല്കി. അത്യാവശ്യമായി പരിഗണിക്കേണ്ടതില്ലാത്ത കേസുകള്‍ മാറ്റിവെക്കാനും നിര്‍ദേശം നല്കി. പ്രതികളെ കൊണ്ടു വരേണ്ടെന്നു ജയില്‍ അധികൃതര്‍ക്കും നിര്‍ദേശം നല്കി. അതാവശ്യ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ പൂര്‍ണ്ണമായും നിര്‍ത്തുകയും മദ്രസകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പൊതുപരിപാടികള്‍ മാറ്റിവെക്കും. മലയാളസിനിമയുടെ പ്രദര്‍ശനവും ഷൂട്ടിംഗും ഇന്ന് മുതല്‍ നിര്‍ത്തിവെക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post