കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കി അധികൃതര്‍. സ്വകാര്യ ബസ്സുകളില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ തുടങ്ങിയ എല്ലാ ജീവനക്കാരും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം.
യാത്രക്കാര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബസ് ജീവനക്കാര്‍ നല്‍കണം. സ്വകാര്യ ബസ്സുകളിലും ബസ് സ്റ്റേഷനുകളിലും പ്രതിരോധ മുന്‍കരുതല്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന നോട്ടീസുകള്‍ ബസ്സുടമകള്‍ പതിച്ച് സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബസ് സ്റ്റേഷനുകളില്‍ വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഒരുക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.