കോഴിക്കോട്: കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകണമെന്ന നിർദേശം അംഗീകരിച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ്.
സർക്കാർ നിർദേശ പ്രകാരം സമസ്തയുടെ കേരളത്തിലെ അംഗീകൃത മദ്റസകൾ, അർബിർറ് ഇസ്ലാമിക് പ്രീ സ്കൂളുകൾ, അസ്മി സ്കൂളുകൾ എന്നിവക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി ആയിരിക്കും.
ഏപ്രിൽ 4,5,6 തിയ്യതികളിൽ നിശ്ചയിച്ച പൊതുപരീക്ഷകളും, തുടർന്ന് നടക്കുന്ന വാർഷിക പരീക്ഷകളും നിശ്ചിത തീയതികളിൽ നടക്കുന്നതാണ്. അവധി മൂലം പഠനം മുടങ്ങാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും വീടുകളിൽ വെച്ചുള്ള പഠനം ഉറപ്പുവരുത്തണമെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് വാർത്താകുറിപ്പിൽ അറിയിച്ചു.
Discussion about this post