തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാനത്തെയും പിടികൂടിയ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളും പ്രതിരോധ നടപടികളുമായി മുന്‍പോട്ടു പോവുകയാണ് ആരോഗ്യവകുപ്പും സര്‍ക്കാരും. വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് എന്നിവയ്ക്ക് ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടെസ്റ്റ് നടത്തേണ്ടി വന്നാല്‍ ഉദ്യോഗസ്ഥരും ടെസ്റ്റില്‍ പങ്കെടുക്കുന്നവരും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
കൊറോണ വൈറസ് ബാധ കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ പട്രോളിങ് മാത്രമായി ചുരുക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സമെന്റ് വാഹനങ്ങള്‍ ആവശ്യമെങ്കില്‍ രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു.