കോട്ടയം: വിദേശത്ത് നിന്നെത്തിയ ആൾ പാലാ ജനറൽ ആശുപത്രിയിൽ വെച്ച് ചികിത്സ തേടാതെയും പരിശോധന നടത്താതേയും മുങ്ങി. സൗദിയിൽ നിന്ന് എത്തിയ ആളാണ് ജലദോഷം അടക്കം കൊറോണ (കോവിഡ് 19) രോഗലക്ഷണങ്ങളോടെ ഇന്നലെ ചികിത്സ തേടി എത്തിയത്. എന്നാൽ കൂടുതൽ പരിശോധനകൾക്ക് മുൻപ് ഇയാൾ ആശുപത്രിയിൽ നിന്നും കടക്കുകയായിരുന്നു.
കുമളി സ്വദേശി എന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയ വിവരം. രോഗബാധ സംബന്ധിച്ച് സംശയമുയർന്നതോടെ ആശുപത്രി അധികൃതർ ഐസലേഷൻ വാർഡ് ക്രമീകരിച്ചു. എന്നാൽ ഇന്ന് രാവിലെ ഇയാളെ കാണാതാവുകയായിരുന്നു.
ആരോഗ്യവകുപ്പിനെയും ഇടുക്കി ജില്ലാ ആരോഗ്യവിഭാഗത്തെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചിട്ടുള്ളതായാണ് വിവരം. ആശുപത്രിയിൽ ഇയാൾ നൽകിയ വിലാസം ശരിയാണോയെന്നും സംശയമുയരുന്നുണ്ട്.
Discussion about this post