ഗദ്ദിക കലാകാരനും മുന്‍ നക്‌സലൈറ്റുമായ പികെ കരിയന്‍ അന്തരിച്ചു

തൃശ്ശിലേരി: വയനാട്ടിലെ ആദ്യകാല നക്‌സലൈറ്റ് പ്രവര്‍ത്തകനായിരുന്ന പികെ കരിയന്‍ അന്തരിച്ചു. ആദിവാസി നേതാവായ അദ്ദേഹം ഏറെ നാളായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. കേരളത്തില്‍ നക്സലൈറ്റ് കേസില്‍പ്പെട്ട് അറസ്റ്റിലായ ആദ്യത്തെ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

തുടര്‍ന്ന് തിരുനെല്ലി-തൃശ്ശിലേരി കലാപത്തിന്റെ പേരില്‍ ഏഴര വര്‍ഷം ജയിലിലടക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ആത്മകഥ അടുത്ത് പുറത്തിറങ്ങിയ ‘ചെങ്കിനാവിന്റെ ഇടിമുഴക്കങ്ങള്‍’ എന്ന പുസ്തകത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്

ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി സ്വന്തമായ രീതിയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ആദിവാസി ഗോത്ര കലാരൂപമായ ഗദ്ദികയുടെ പ്രചാരകന്‍ കൂടിയായിരുന്നു.

Exit mobile version